പീരുമേട്: സംശയകരമായ സാഹചര്യത്തില്‍ യുവാവിന കാണാതായി. ലക്ഷ്മി കോവില്‍ വടുതലരാജുവിന്റെ മകന്‍ ജോഷി യെയാണ്(34) കാണാതായത് .യുവാവിന്റെ ബാഗും ചെരുപ്പും ഇന്നലെ നാലുമണിയോടെ നാട്ടുകാര്‍ പരുന്തുംപാറയില്‍ കണ്ടെത്തിയിരുന്നു.ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും പരുന്തു പാറയില്‍ എത്തി തെരച്ചില്‍ ആരംഭിച്ചു.ഏഴു മണി വരെ തെരച്ചില്‍ തുടര്‍ന്നു. ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടരുമെന്ന് പീരുമേട് സബ്ബ് ഇന്‍സ്‌പെക്ടര്‍ അജേഷ് അറിയിച്ചു.