തൃശ്ശൂര്‍ : ചാവക്കാട് ഇലക്‌ട്രിക്കല്‍ കടയുടെ ഭിത്തി തുരന്ന് കവര്‍ച്ച. മേശയില്‍ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി. പൊലീസ് അന്വേഷണം തുടങ്ങി. ചാവക്കാട് ഇലക്‌ട്രിക്കല്‍ കടയുടെ ഭിത്തി തുരന്ന് കവര്‍ച്ച. മേശയില്‍ സൂക്ഷിച്ചിരുന്ന പതിനേഴായിരം രൂപ നഷ്ടപ്പെട്ടിട്ടു. പൊലീസ് അന്വേഷണം തുടങ്ങി. ചാവക്കാട് മണത്തല മുല്ലത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്.
ഇരട്ടപ്പുഴ സ്വദേശി ഉണ്ണിക്കേരന്‍ ശൈലന്‍റെ ഉടമസ്ഥതയിലുള്ളതാണ് കട. രാവിലെ കട തുറക്കാനെത്തിയ ഉടമയാണ് ചുവര്‍ തുരന്നിരിക്കുന്നത് കണ്ടെത്തിയത്. കടയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മേശ വലപ്പിലുണ്ടായിരുന്ന പതിനേഴായിരം രൂപ നഷ്ടപ്പെട്ടതായി ഉടമ പരാതി നല്‍കി. കെട്ടിടത്തിന്‍റെ പിന്‍വശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്തു കയറിയത്.