തിരുവനന്തപുരം :കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ കൗൺസിൽ ടെക്നോളജി ട്രെയിനിങ് സെന്ററി ന്റെയും , ദേശീയ തൊഴിൽ വിദ്യാ കേന്ദ്രത്തിന്റെയും അംഗീകാരത്തോടെ കവടിയാർ ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ കീഴിൽ ആപ്പിൾ ആൻഡ്രോയിഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെള്ളയമ്പലം റ്റി.എം.സി സർവീസ് സെന്ററിനോട നുബന്ധിച്ച് എം.ഡി ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു .ശാസ്തമംഗലം ചീഫ് ഇമാമും , വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് ചെയർമാനുമായ ഉവൈസ് അമാനി നദ്‌വി, മാർ ഇവാനിയോസ് ക്യാമ്പസ് ജയമാതാ ഐ.ടി.ഐ പ്രിൻസിപ്പൽ ബ്രദർ കെ.റ്റി മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളയമ്പലം പ്രസിഡണ്ട് മുകുന്ദേശ് ശാസ്തമംഗലം ,ടി എം സി അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ . ടെക്നിക്കൽ ഹെഡ് സാദിഖ് എന്നിവർ പ്രസംഗിച്ചു.ടി എം സി ആപ്പിൾ ആൻഡ്രോയ്ഡ് ട്രെയിനിങ് സെന്ററിന്റെ ലോഗോ പ്രകാശന കർമ്മം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എം ഡി ജമീൽ യൂസഫിന് കൈമാറി നിർവ്വഹിച്ചു.