അമ്പലപ്പുഴ: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പുരിലേക്കു പോയ കുഞ്ഞുകായികതാരം ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയ്ക്കിടെ മരിച്ചു.നാഗ്‌പുരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരള ടീം അംഗം അമ്പലപ്പുഴ കാക്കാഴം സുഹ്റ മന്‍സില്‍ ഷിഹാബുദീന്‍- അന്‍സില ദമ്പതികളുടെ മകള്‍ നിദാ ഫാത്തിമ(10)യെയാണ് അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തത്. നാഷണല്‍ സബ്ജൂണിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കുന്നതിനായി 20നാണ് നിദ നാഗ്പുരിലെത്തിയത്. കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ അണ്ടര്‍ 14 താരമാണ്. സൈക്കിള്‍ പോളോ മത്സരത്തിനായി കേരളത്തില്‍നിന്നു രണ്ട് അസോസിയേഷനുകളുടെ ടീമുകളാണു പോയത്. അതില്‍ കേരള സൈക്കിള്‍പോളോ അസോസിയേഷന്‍റെ താരമായിരുന്നു നിദ ഫാത്തിമ.
.