ബംഗളൂരു: ഗമക വിദ്വാന്‍ എച്ച്.ആര്‍. കേശവമൂര്‍ത്തി (89) അന്തരിച്ചു. ശിവമോഗ ജില്ലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യംവാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. പദ്മശ്രീ ജേതാവായ അദ്ദേഹത്തിന് നിരവധി ശിക്ഷ്യരുണ്ട്. ഗമക കലാകുടുംബത്തില്‍ പിറന്ന അദ്ദേഹം പിതാവില്‍ നിന്നാണ് ശിക്ഷണം നേടിയത്. ഭാര്യയും ഒരു മകളുമുണ്ട്.