ലണ്ടന്‍ : ചിക്കന്‍ ടിക്ക മസാല വിഭവത്തിന്റെ സ്രഷ്ടാവെന്ന പേരില്‍ അറിയപ്പെടുന്ന യു.കെയിലെ ഗ്ലാസ്ഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഷെഫ് അലി അഹ്‌മ്മദ് അസ്‌ലം (77) അന്തരിച്ചു.യു.കെയിലെ ഏറ്റവും ജനപ്രിയ റസ്റ്റോറന്റുകളിലൊന്നാണ് 1964ല്‍ ഇദ്ദേഹം ആരംഭിച്ച ‘ ശിഷ് മഹല്‍ “. അലിയോടുള്ള ആദരസൂചകമായി ശിഷ് മഹല്‍ റസ്റ്റോറന്റ് 48 മണിക്കൂര്‍ അടഞ്ഞുകിടന്നു. തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും സംസ്കാരം ചൊവ്വാഴ്ച ഗ്ലാസ്ഗോ സെന്‍ട്രല്‍ മോസ്കില്‍ നടന്നെന്നും ബന്ധുക്കള്‍ അറിയിച്ചു. ചിക്കന്‍ ടിക്ക ഉണങ്ങിപ്പോയെന്നും ഇതിനൊപ്പം എരിവില്ലാത്ത അല്പം സോസ് കൂടിയുണ്ടായാല്‍ നന്നാകുമായിരുന്നെന്നും ഒരു കസ്റ്റമര്‍ പരാതിപ്പെട്ടതോടെ 1970കളിലാണ് ഇദ്ദേഹം ചിക്കന്‍ ടിക്ക മസാലയ്ക്ക് രൂപം നല്‍കിയതെന്ന് പറയപ്പെടുന്നു.