തിരുവനന്തപുരം: ആറ്റില്‍ നിന്നു മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റുചെയ്തു.ആറ്റുകാല്‍ പാടശേരി സ്വദേശി സുരേഷ് (52), ചിനുവെന്ന കിരണ്‍ (26), മക്കുവെന്ന ശ്രീജിത്ത് (28), മധുസൂദനന്‍ (48), ഉണ്ണിയെന്ന അഖില്‍ ജയന്‍ (28)എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലായ് 28ന് വൈകിട്ട് 5 മണിയോടെ ആറ്റുകാല്‍ കീഴമ്ബില്‍ പാലത്തിന് സമീപം, ആറ്റില്‍ നിന്ന് വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെയാണ് ആറ്റുകാല്‍, പാടശ്ശേരി സ്വദേശി കണ്ണന് വൈദ്യുത ആഘാതമേല്‍ക്കുകയും ചികിത്സയിലിരിക്കെ ആഗസ്റ്റ് 1 ന് മരിക്കുകയും ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കണ്ണനെ വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് വിളിച്ചു കൊണ്ടുപോയി സുരേഷിന്റെ വീട്ടിലെ മീറ്റര്‍ ബോര്‍ഡില്‍ ഇലക്‌ട്രിക് വയര്‍ മുഖേനമുളയില്‍ ചുറ്റിയിരുന്ന ചെമ്ബ് കമ്ബിയില്‍ വൈദ്യുതി ബന്ധിച്ച് ആറ്റിലിടുകയുംചത്ത് പൊങ്ങുന്ന മീനുകളെ ശേഖരിക്കാന്‍ കണ്ണനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ചത്ത മീനുകളെ ശേഖരിക്കുന്നതിനിടെ കിരണ്‍ ഇലക്‌ട്രിക് സപ്ലൈ ഉള്ള മുളംകമ്ബ് ആറ്റിലേക്ക് ഇടുകയും കണ്ണന് വൈദ്യുത ആഘാതമേല്‍ക്കുകയുമായിരുന്നു.ഉച്ചയ്ക്ക് 02:30 ഓടെ നടന്ന സംഭവത്തില്‍ വൈകുന്നേരം 6.30 ഓടെയാണ് പ്രതികള്‍ കണ്ണനെ
ആശുപത്രിയില്‍ എത്തിച്ചത്. വൈദ്യുതാഘാതമേറ്റ് ആറ്റില്‍ വീണ് അബോധാവസ്ഥയിലായെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്.