പാരീസ്: ഫ്രാന്‍സില്‍ മദ്ധ്യ പാരീസിലുണ്ടായ വെടിവയ്‌പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റുഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വെടിവയ്ച്ച 69കാരനെ പൊലീസ് പിടികൂടി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 4.30നായിരുന്നു ആക്രമണം.പാരീസിലെ 10ാം ഡിസ്ട്രിക്റ്റിലെ സ്ട്രാസ്ബോര്‍ – സാന്‍ ഡെനിസ് മേഖലയിലാണ് വെടിവയ്പുണ്ടായത്. മേഖലയിലെ കുര്‍ദ്ദിഷ് കമ്മ്യൂണിറ്റി സെന്ററും റെസ്റ്റോറന്റും ബാര്‍ബര്‍ ഷോപ്പുമാണ് ഇയാള്‍ ലക്ഷ്യമിട്ടത്.കൊല്ലപ്പെട്ട രണ്ടു പേര്‍ ബാര്‍ബര്‍ ഷോപ്പിലയിരുന്നവരാണ്.
വെടിവയ്പിനിടെ അക്രമിയ്‌ക്കും പരിക്കേറ്റു. അക്രമി ഫ്രഞ്ച് പൗരനാണെന്നും കഴിഞ്ഞ ഡിസംബറില്‍ പാരീസിലെ ഒരു അഭയാര്‍ത്ഥി ക്യാമ്ബില്‍ വാളുപയോഗിച്ച് ഇയാള്‍ കൊലപാതക ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്..