പാലക്കാട്: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ദമ്പതിമാരടക്കം മൂന്നുപേര്‍ പിടിയില്‍ . പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് ബെംഗളൂരുവില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത് .പെരിന്തല്‍മണ്ണ സ്വദേശി സന്തോഷ് (28), ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) എന്നിവരെയാണ് പിടികൂടിയത്. ഫായിസിനെതിരേ മയക്കുമരുന്ന് കൈവശംവെച്ചതിന് തൃശ്ശൂരില്‍ മുന്‍പും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒന്‍പതിന് 150 ഗ്രാം മെത്താഫെറ്റമിനുമായി നാലുയുവാക്കളെ പാലക്കാട് നഗരത്തില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന്, പോലീസ് ബെംഗളൂരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.