വര്‍ക്കല: വര്‍ക്കല നടയറയില്‍ കുടുംബങ്ങള്‍ തമ്മിലുള്ള മുന്‍വിരോധത്തിന്റെ പേരില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ രണ്ടുപേര്‍ വര്‍ക്കല പൊലീസിന്റെ പിടിയിലായി.നടയറ മുഹിയുദീന്‍ ജുമാ മസ്ജിദിന് മുന്‍വശത്ത് വച്ച് നടയറ ബംഗ്ലാവില്‍ ഷാ മന്‍സിലില്‍ അക്ബര്‍ഷായെ ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ നിസാമുദ്ദീനും ഷിഹാബുമാണ് പിടിയിലായത്. നടയറ കുറ്റിവെട്ടിയില്‍ വീട്ടില്‍ സുധീര്‍, അജ്മല്‍, നിസാമുദീന്‍,ഷിഹാബ് എന്നിവര്‍ ചേര്‍ന്നാണ് അക്ബര്‍ഷായെ ആക്രമിച്ചത്. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്.
രണ്ട് മാസം മുന്‍പ് സ്കൂട്ടറില്‍ വരികയായിരുന്ന വെട്ടൂരുള്ള യുവതികളെ റോഡില്‍ വച്ച് ആക്രമിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് നിസാമുദ്ദീനും, ഷിഹാബുമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ സുധീറിനും അജ്മലിനുമായി അന്വേഷണംആരംഭിച്ചതായി വര്‍ക്കല എസ്.എച്ച്.ഒ എസ്.സനോജ് അറിയിച്ചു.