ബെല്‍ഗ്രേഡ് : തെക്ക് കിഴക്കന്‍ സെര്‍ബിയയില്‍ അമോണിയയുമായി സഞ്ചരിച്ച ട്രെയിന്‍ പാളംതെറ്റി 51 പേര്‍ക്ക് വിഷബാധയേറ്റു.പൈററ്റ് നഗരത്തില്‍ വച്ച് ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. വലിയ അളവില്‍ അമോണിയ വാതകം അന്തരീക്ഷത്തിലേക്ക് ചോര്‍ന്നതോടെ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകള്‍ അടച്ചിടാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.ബള്‍ഗേറിയയിലേക്ക് പോകുന്ന ഒരു അന്താരാഷ്ട്ര ഹൈവേ വഴിയുള്ള ഗതാഗതം നിരോധിച്ചു. അയല്‍രാജ്യമായ ബള്‍ഗേറിയയില്‍ നിന്ന് 21 വാഗണുകളിലായാണ് ട്രെയിനില്‍ അമോണിയ കൊണ്ടുവന്നത്. ഇതില്‍ നാലെണ്ണം പാളം തെറ്റുകയും ഒരെണ്ണത്തില്‍ ചോര്‍ച്ചയുണ്ടാവുകയുമായിരുന്നു. അപകടത്തില്‍ മറ്റ് പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.