വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിപണി വില വരുന്ന ലഹരി പദാര്‍ത്ഥങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റിൽ

ചിറ്റില്ലഞ്ചേരി: വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിപണി വില വരുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ എക്‌സ്‌സൈസിന്റെ നേതൃത്വത്തില്‍ പിടികൂടി.സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. കിഴക്കഞ്ചേരി വക്കാല സ്വദേശി സുദേവന്‍ (41), ഇടുക്കി സ്വദേശികളായ രഞ്ജിത്ത് (27), മനോജ് (30) എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയില്‍ 316 ചാക്കിലും 32 പെട്ടികളിലുമായി സൂക്ഷിച്ച ഹാന്‍സ്, കൂള്‍ലിപ്പ് എന്നിവയാണ് പിടിച്ചെടുത്തത്. കൊണ്ടുവന്ന ലോറിയും കസ്റ്റഡിയിലെടുത്തു.പാലക്കാട് എക്‌സ്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആലത്തൂര്‍, കൊല്ലങ്കോട് പാലക്കാട് എന്നിവിടങ്ങളിലെ എക്‌സസൈ് പ്രത്യേക പരിശോധനാ ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെളുത്തുള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നത്.തിങ്കളാഴ്ച്ച അദ്ധരാത്രി തുടങ്ങിയ പരിശോധന ചൊവ്വാഴ്ച്ച രാവിലെ ഏഴിനാണ് അവസാനിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen − 3 =