പട്ടാമ്പി : പട്ടാമ്പി താലൂക്കില്‍ ഓങ്ങല്ലൂര്‍ 2 വില്ലേജില്‍ വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയും ജിയോളജി വകുപ്പിന്റെ വിലക്കും അവഗണിച്ച് കരിങ്കല്‍ ഖനനം നടത്തിവന്നിരുന്ന ക്വാറിയില്‍ ഇന്നലെ പുലര്‍ച്ചെ റവന്യൂ സ്‌ക്വാഡ് പരിശോധന നടത്തി. 72 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. പട്ടാമ്പി തഹസില്‍ദാരുടെയും ഒറ്റപ്പാലം സബ് കളക്ടറുടെയും നേതൃത്വത്തിലാണ് റവന്യൂ സ്‌ക്വാഡുകളുടെ സംയുക്ത പരിശോധന നടന്നത്. നാട്ടുകാരുടെ വ്യാപക പരാതിയെത്തുടര്‍ന്ന് ജില്ലാ കളക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.