അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ വിലക്ക് ഉണ്ടായിട്ടും ആശുപത്രിയുടെ നിർമാണ പ്രവർത്തന ങ്ങൾ “നിർഭയമായി ” നടക്കുന്നു

തിരുവനന്തപുരം : വട്ടപ്പാറ എസ്‌ യൂ ടി ആശുപത്രിയുടെ അനധികൃത നിർമാണ പ്രവർത്ത ന ങ്ങൾക്ക് നെടുമങ്ങാട് നഗരസഭയുടെ വിലക്ക് ഉണ്ടായിട്ടും ആശുപത്രിയിലെ അനധികൃത നിർമാണ പ്രവർത്തന ങ്ങൾ നിർഭയമായി നടക്കുന്നതായി പരക്കെ ആക്ഷേപം ആയി ഉയരുന്നു. തുടക്കംമൂന്നു നിലകളിൽ തുടങ്ങി എങ്കിൽ ഒടുവിൽ അധികൃതരുടെ നിർമാണ പ്രവർത്തനങ്ങളുടെ അനുമതി ഇല്ലാതെ കൂടുതൽ നിർമാണം നടക്കുന്നതായിട്ടാണ് ആക്ഷേപം. നഗരസഭ അധികൃതർ പലവട്ടം അനധികൃത നിർമാണ പ്രവർത്തന ങ്ങൾ നിർത്തണം എന്ന് സൂചിപ്പിച്ചു രണ്ടു തവണ ആശുപത്രിഅധികൃതർക്ക് നോട്ടീസ് നൽകിയതുമാണ്. എന്നാൽ അവർക്കൊന്നും യാതൊരു വിലയും നൽകാതെ യാണ് അനധികൃത നിർമാണം ദ്രുത ഗതിയിൽ നടക്കുന്നത്. ഇത്രയധികം നിലകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തണം എങ്കിൽ, ഏതെങ്കിലും അപകടം ഉണ്ടായാൽ ഫയർ ഫോഴ്‌സിന്റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണംഎന്നുണ്ട്. എന്നാൽ അവർ അനുസരിക്കുന്ന ചട്ടങ്ങൾ ഒന്നും നിർമാണ പ്രവർത്തന ങ്ങളിൽ പാലിച്ചിട്ടുണ്ടോ എന്നതും ഏറെ സംശയങ്ങൾ ഉയർത്തുന്നുണ്ട്. ആശുപത്രിയുടെ ഏക്കറോളം സ്ഥലങ്ങളിൽ ചിലതിനു ശരിയായ പ്രമാണം പോലും ഇല്ലാതെ പുറമ്പോക്ക് ആണെന്നും പരക്കെ ആരോപണമായി ഉയരുന്നുണ്ട്. ഇവരുടെ കോമ്പൗണ്ടിൽ തന്നെയാണ് അമ്മാവൻ പാറ സ്ഥിതി ചെയ്യുന്നത്. സംരക്ഷിത സ്മാരകം എന്ന് പറയുമ്പോഴും രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ട കേന്ദ്രമാണ്.ചുറ്റും പാടും സംരക്ഷിത വേലി കെട്ടി പരിപൂർണ്ണമായി സംരക്ഷിക്കേണ്ട ഈ പ്രദേശം ആശുപത്രി കോമ്പൗണ്ടിൽ തന്നെയാണ് ഉള്ളത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 4 =