തിരുവല്ല : ക്രിസ്തുമസ് രാത്രിയില്‍ മല്ലപ്പള്ളിയിലെ ബാറില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി.വെണ്ണിക്കുളം നാരകത്താനി ചവര്‍ണക്കാട് വിനീത് (26),നാരകത്താനി മാംബേമണ്‍ കോളനിയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ സോജി (25) എന്നിവരെയാണ് കീഴ്വായ്പൂര്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.പരിയാരം മേലേത്തുകുന്നില്‍ വീട്ടില്‍ സുമേഷിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത് . ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുമേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.