തിരുവല്ല: മദ്യ ലഹരിയില്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്കു നേരെ അതിക്രമത്തിന് മുതിര്‍ന്ന യുവാവ് പിടിയിലായി.കുറ്റപ്പുഴ മാടംമുക്ക് സ്വദേശി ഷിജു പീറ്ററിനെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച അയല്‍ക്കാരിയുടെ വിവരം തിരക്കിയെത്തിയതാണ് ഇയാള്‍.
ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ പരിശോധിച്ച ശേഷം ഡ്രിപ്പിട്ടുകിടത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഷിജു ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരായ ലക്ഷ്യ ശശികുമാര്‍, ലീന എന്നിവരോട് ഷിജു തട്ടിക്കയറി. സംഭവം കണ്ടെത്തിയ ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. 20 മിനിറ്റോളം ഷിജുവിന്റെ പ്രകടനം തുടര്‍ന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ തിരുവല്ല പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.