കൊല്ലം: മാടന്‍നട ജംഗ്ഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. നാഷണല്‍ പെര്‍മിറ്റ് ലോറി, പച്ചക്കറി കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി, കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.ബസിലുണ്ടായിരുന്ന നാല് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്. നിസാര പരിക്കേറ്റ നിരവധി ബസ് യാത്രക്കാരും ചികിത്സ തേടിയിട്ടുണ്ട്.ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം. മാടന്‍നട ജംഗ്ഷനില്‍ ദേശീയപാതയോരത്ത് നിറുത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്‍ഭാഗത്ത് മലക്കറി കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി ആദ്യം ഇടിച്ച് കയറി. തൊട്ട് പിന്നാലെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. മുന്‍ഭാഗം കണ്ടെയ്നറില്‍ കുടുങ്ങിപ്പോയ ബസില്‍ നിന്ന് പരിക്കേറ്റ യാത്രക്കാരെഫയര്‍ഫോഴ്സ് എത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.