വെള്ളറട: ഭിന്നശേഷിക്കാരനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. കോവില്ലൂര്‍ മുത്തുക്കുഴി രാജേഷാണ് (22) റിമാന്‍ഡിലായത്.കത്തിപ്പാറ കോളനിയില്‍ താമസിക്കുന്ന മഹേഷിനെയാണ് (40) ജനറേറ്ററില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇയാള്‍ ആക്രമിച്ചത്. മഹേഷിനെ മൃഗീയമായി ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ആറാട്ടുകുഴി പെട്രോള്‍ പമ്ബിലെ ജീവനക്കാരന്‍ ഷാജിയെ ആക്രമിച്ച് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് ഒരു ഭാഗം കൈക്കലാക്കി പ്രതി ഓടി രക്ഷപ്പെട്ടു.വെള്ളറടയിലുള്ള ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട്സിലെ ജീവനക്കാരനായ ഇയാള്‍ ആറാട്ടുകുഴി ജംഗ്ഷനില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സൗണ്ട് സിസ്റ്റം ഓപ്പറേറ്റ് ചെയ്യാന്‍ എത്തിയതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം നടത്തിയത്, ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വെള്ളറടപൊലീസ് പിടികൂടുകയായിരുന്നു. തെളിവെടുപ്പിനായി ഇന്നലെ സ്ഥലത്തെത്തിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കരിങ്കല്ലും പിടിച്ചുപറിച്ച മാലയുടെ ഭാഗങ്ങളും കണ്ടെടുത്തു.