പത്തനംതിട്ട : വെണ്ണിക്കുളം പടുതോട് പാലത്തിനു സമീപം ഇന്നലെ രാവിലെ നടന്ന പ്രളയ പ്രതികരണ മോക്ഡ്രില്ലിനിടെ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. കല്ലൂപ്പാറ തുരുത്തിക്കാട് കാക്കരക്കുന്നേല്‍ ബിനു സോമനാണ് (34) മരിച്ചത്. മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന ബിനുവിനെ രക്ഷിച്ച്‌് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിനെ വെള്ളത്തില്‍നിന്നു രക്ഷിക്കുന്നത് അനുകരിക്കുന്ന സമയത്തായിരുന്നു അപകടം. മണിമലയാറില്‍ ഇറങ്ങിനിന്ന ബിനു പെട്ടെന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നു പറയുന്നു.