മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടിയതിന് പിന്നാലെ കടത്തുകാരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍.പൊന്നാനി കടവനാട് സ്വദേശിയായ പൊള്ളക്കായ്ന്റകത്ത് സമീര്‍ (38) വയസ്സ് എന്നയാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്ന യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്.കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ. ക്രൂരമായി മര്‍ദിക്കുകയും നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും 25000 രൂപയും 500 യു.എ.ഇ ദിര്‍ഹവും രേഖകളും കവര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
മുസമ്മില്‍ എന്ന യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബുദാബിയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ ഇയാളില്‍ 760 ഗ്രാം സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് .കരിപ്പൂര്‍ പോലീസ് പിടികൂടിയത്.