ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു കാൽ നാട്ടു കർമ്മം നടന്നു

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2023വർഷത്തെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു ള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ക്ഷേത്രത്തിനു അകത്തുള്ള ഗണപതി ക്ഷേത്രത്തിനു സമീപം കാൽ നാട്ടുകർമ്മം നടന്നു. ക്ഷേത്ര മേൽശാന്തി കേശവൻ നമ്പൂതിരി യുടെ കർമികത്ത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്‌. രാവിലെ 9മണിയോടെ നാദസ്വര വാദ്യ മേളങ്ങൾ ഉയർന്നതോടെ മേൽശാന്തി കാൽ നാട്ടു കർമ്മം നടത്തുകയും, തുടർന്ന് ദീപാരാധന നടത്തുകയും ചെയ്തു.ട്രസ്റ്റ്‌ ചെയർമാൻ ഗീത, ട്രസ്റ്റ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ്‌ ശോഭ, സെക്രട്ടറി ശിശുപാലൻനായർ, ജോയിന്റ് സെക്രട്ടറി എം എ അജിത് കുമാർ, ട്രഷറർ കൃഷ്ണൻ നായർ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ ജയലക്ഷ്മി, ജോയിന്റ് ജനറൽ കൺവീനർ വിജയകുമാർ, ട്രസ്റ്റികൾ, ഉത്സവകമ്മിറ്റി അംഗങ്ങൾതുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 2 =