ഹൈദരാബാദ്: ചൈനയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. തമിഴ്നാട് സ്വദേശി അബ്ദുള്‍ ഷെയ്ഖ് (22) ആണ് മരിച്ചത്.കഴിഞ്ഞ് അഞ്ച് വര്‍ഷമായി ചൈനയില്‍ മെഡിസിനു പഠിക്കുകയായിരുന്നു അബ്ദുള്‍ ഷെയ്ക്ക്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അബ്ദുള്‍ ഷെയ്ഖിന്‍റെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യര്‍ഥിച്ചു. അബ്ദുള്‍ ഷെയ്ഖ് ചൈനയില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു. അടുത്തിടെ ഇന്ത്യയിലെത്തിയ അദ്ദേഹം ഡിസംബര്‍ 11നാണ് ചൈനയിലേക്ക് മടങ്ങിയത്.
ചൈനയില്‍ എത്തിയശേഷം നിര്‍ബന്ധിത എട്ട് ദിവസത്തെ ക്വാറന്‍റൈനുശേഷം വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ക്വിഖിഹാര്‍ മെഡിക്കല്‍സര്‍വകലാശാലയില്‍ ഷെയ്ഖ് പരിശീലനം നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് അബ്ദുള്‍ ഷെയ്ഖിന് രോഗം പിടിപ്പെട്ടത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ വിദ്യാര്‍ഥിയുടെ കുടുംബം വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യര്‍ഥിച്ചതിനു പുറമേ തമിഴ്‌നാട് സര്‍ക്കാരിനോടും സഹായംഅഭ്യര്‍ഥിച്ചതിനു പുറമേ തമിഴ്‌നാട് സര്‍ക്കാരിനോടും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.