അടിമാലി: ബസ് മറിഞ്ഞത് നൂറ്റമ്പത് അടിയിലേറെ താഴ്ച്ചയിലേക്ക്, ദൈവത്തിന്റെ കരമെന്നപോല രക്ഷയായത് യൂക്കാലി മരങ്ങള്‍.പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിയ വളാഞ്ചേരി റീജിയണല്‍ ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടപ്പോള്‍ മുഖാമുഖം കണ്ടത് വന്‍ ദുരന്തത്തെയായിരുന്നു. നെടുംങ്കണ്ടം മൈലാടുംപാറ റൂട്ടില്‍ തിങ്കള്‍കാട്ടില്‍ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞപ്പോള്‍ യൂക്കാലി മരങ്ങള്‍ ബസിനെ താഴേക്ക് പതിക്കാതെ തടഞ്ഞ് നില്‍ത്തിയതാണ് ടൂറകസ്റ്റ് ബസിലുണ്ടാിരുന്നവര്‍ക്ക് രക്ഷയായത്. . ബസ് ഒരുവശത്തക്ക് മറിഞ്ഞപ്പോള്‍ അടിയില്‍പ്പെട്ട വിദ്യാര്‍ത്ഥി മരണഞ്ഞു. മലപ്പുറം വളാഞ്ചേരി ആദവനാട് ചേനാടന്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് മില്‍ഹാജ്(19) ആണ് മരിച്ചത്..വാഹനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്ക് പറ്റിയെങ്കിലും ഗൗരവമുള്ളതായിരുന്നില്ല.കൊടൈക്കാനില്‍ എത്തി കാഴ്ചകള്‍ കണ്ടശേഷം 31ന് രാമക്കല്‍മേട് എത്തി, തുടര്‍ന്ന് പുതുവത്സരം ആഘോഷിച്ച ശേഷം നാട്ടിലേക്ക് മടങ്ങും വഴി ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നേകാലിന് ആണ് അപകടമുണ്ടായത്.
. വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ ചിരപരിചിതമായ സ്ഥലത്ത് നടത്തിയരക്ഷാപ്രവര്‍ത്തനവും ഏറെ ഗുണംചെയ്തു.തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവത്തനം പൂര്‍ണ്ണമാവുകയായിരുന്നു. ഹൈറേഞ്ചിലെ റോഡുകളിലെ അപകടമേഖലകളെക്കുറിച്ച് വിനോദസഞ്ചാരികളടക്കമുള്ളവരുടെ വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ പരിചയക്കുറവ് പലപ്പോഴും അപകടങ്ങളിലേയ്ക്ക് നയിക്കാറുണ്ട്.