തൃശൂര്‍: നഗരത്തില്‍ അലങ്കാര പന്തലിന്റെ കമാനം തകര്‍ന്ന് ഓടോറിക്ഷയുടെ മുകളില്‍ വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൃശൂര്‍ ഷോപിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്ഥാപിച്ച പന്തലിന്റെ കമാനമാണ് വീണത്.ഇരുമ്പ് കാലുകളിലാണ് പന്തല്‍ നിര്‍ത്തിയിട്ടുള്ളത്ത്. ദീപാലങ്കാര വിതാനത്തിന് നിര്‍മിച്ചതാണ് പന്തലുകള്‍. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പില്‍ നിര്‍ത്തിയ കാലുകള്‍ ശക്തമായ കാറ്റില്‍ വീഴുകയായിരുന്നു.
അപകടത്തില്‍പെട്ട് പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.