കാഠ്മണ്ഡു: നേപ്പാളില്‍ വയോധികയെ തലക്കടിച്ചു കൊന്ന കേസില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റിലായി. ഹരിയാന സ്വദേശിയായ സുശാന്ത് സിംഗി(23)നെയാണ് നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പോലീസ് വ്യക്തമാക്കി. ആഭരണങ്ങള്‍ കവരാനുള്ള പരിശ്രമത്തിനിടെയാണു കൊലപാതകം സംഭവിച്ചതെന്ന് സുശാന്ത് പറഞ്ഞു. മൃതദേഹം മുനിസിപ്പാലിറ്റി പരിസരത്തുള്ള കാട്ടില്‍നിന്നു കണ്ടെടുത്തു.