വട്ടോളി ബസാറിനടുത്ത് പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച്‌ കടന്ന് കളഞ്ഞ പ്രതി ; പൊലീസ് പിടിയിൽ

ബാലുശേരി : വട്ടോളി ബസാറിനടുത്ത് പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച്‌ കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ബാലുശ്ശേരി പൊലീസ് പിടികൂടി.വയനാട് മുട്ടില്‍ സ്വദേശി കുറ്റിപിലാക്കില്‍ റഹീസ് (24) ആണ് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു കിനാലൂര്‍ സ്വദേശിയായ കളരിയില്‍ സുബൈറിന്റെ സ്കൂട്ടര്‍ മോഷ്ടിച്ചത്. സി.ഐ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ജൂനിയര്‍ എസ്.ഐ അഫ്സല്‍, സി.പി.ഒ ജംഷി, ഡൈവര്‍ ബൈജു എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രതിയെ സംബന്ധിച്ച്‌ സൂചനകള്‍ മനസിലാക്കിയ പൊലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പൂനൂരില്‍ വെച്ച്‌ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.