കട്ടപ്പന: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് വീടിനുമുകളിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3.45 ന് കട്ടപ്പനയിലെ പാറക്കടവ്‌ജ്യോതിസ് ജങ്ഷന്‍ ബൈപാസ് റോഡിലെ വളവിലാണ് അപകടം.ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിയന്ത്രണംവിട്ട് റോഡിന്റെ അടിവശത്തുള്ള കപ്പാട്ട് കെ എ. റഫീഖിന്റെ വീടിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. റഫീഖും കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീര്‍ഥാടകരെ ബസിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചു. മധുര ഉസലാംപെട്ടി സ്വദേശിയായ ബസ് ഡ്രൈവര്‍ രഘുരാജ(33), ദിണ്ടിക്കല്‍ വീരാളിപ്പട്ടി സ്വദേശികളായ ഗോകുല്‍(16), ദുരൈരാജ്(65), രാമരാജ്(47), പ്രഭു(35), മനോഹരന്‍(50), രംഗദുരൈ(28), വെങ്കിടേശ്(47), തിരുപ്പതി(40), അദര്‍ശന(7), ഗുരുനാഥന്‍(55), സിദ്ധാര്‍ഥ്(10), ജഗദീഷ്(45), അന്‍സിക(10), പാണ്ടിചന്ദ്ര(12), ശേഖര്‍(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുരുനാഥന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.