തിരുവനന്തപുരം: നഗരത്തില്‍ ഇന്നലെ രാത്രി ഒമ്ബതിനും പത്തിനുമിടയില്‍ മൂന്നിടത്ത് മാലമോഷണ ശ്രമം. കരമന മേലാറന്നൂര്‍, നേമം സ്റ്റുഡിയോ ജംഗ്ഷന്‍, നേമം പകലൂര്‍ എന്നിവിടങ്ങളിലാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മൂന്നിടത്തും മോഷണശ്രമം നടത്തിയത്. എന്നാല്‍ മൂന്നിടത്തെ ശ്രമവും പരാജയപ്പെട്ടു. ആള്‍ക്കാര്‍ ഓടിക്കൂടും മുമ്ബ് ഇവര്‍ ഇടറോഡുകള്‍ വഴി രക്ഷപ്പെട്ടു.
നേമത്തെ പകലൂരും സ്റ്റുഡിയോ ജംഗ്ഷനിലും ഒരേ സംഘമാണ് കവര്‍ച്ചാശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കരമന മേലാറന്നൂര്‍ ജംഗ്ഷനില്‍ കടയില്‍ നിന്ന് ഒരു പുരുഷന്റെ മാല പൊട്ടിക്കാനാണ് രാത്രി ഒമ്പതോടെ ശ്രമം.നടത്തിയത്. അയാള്‍ കുതറി മാറിയതുകാരണം മാലപൊട്ടിച്ചെടുക്കാന്‍ സാധിച്ചില്ല. ബഹളംവച്ച് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ സംഘം രക്ഷപ്പെട്ടു. നേമം പകലൂരില്‍ രാത്രി 9.30ന് വീട്ടുജോലി കഴിഞ്ഞ് വന്ന സ്ത്രീയെ പിന്തുടര്‍ന്ന് മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ കുതറിയപ്പോള്‍ മറിഞ്ഞുവീണെങ്കിലും മാലയില്‍ നിന്ന് പിടിവിട്ടില്ല.തറയില്‍ വീണ ആഘാതത്തില്‍ ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗ് തറയില്‍ വീണു. അതും മോഷ്ടിച്ച് സംഘം രക്ഷപ്പെട്ടു. ബാഗില്‍ ചെറിയ തുകയേയുണ്ടായിരുന്നുവുള്ളൂവെന്നാണ് പൊലീസ് പറഞ്ഞത്. ഇതിനുശേഷം 15 മിനിട്ട് കഴിഞ്ഞ് കവര്‍ച്ചാസംഘം നേമം സ്റ്റുഡിയോ ജംഗ്ഷനിലെത്തി.അവിടെ പെട്ടിക്കട നടത്തുന്ന സത്രീ ചവര്‍ കൂടിയിട്ട് കത്തിക്കുന്നതിനിടെ പിന്നിലൂടെ ചെന്നാണ് മാലപൊട്ടിക്കാന്‍ ശ്രമിച്ചത്. അവര്‍ പ്രതിരോധിച്ചത് മൂലം മാലപൊട്ടിക്കാനായില്ലബഹളംവച്ച് ആള് കൂടിയപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു. വെളുത്ത ടീഷര്‍ട്ട് ധരിച്ച് ഹെല്‍മറ്റ് വച്ച രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ മുഖം മറച്ചിരുന്നു.