തിരുവനന്തപുരം : ബി എസ് എൻ എൽ എഞ്ചി നിയേഴ്‌സ് കോ -ഓപ്പറെറ്റീവ് സൊസൈറ്റിയിൽ ജീവനക്കാരും, പെൻഷൻ പറ്റി പിരിഞ്ഞവരും അടച്ച കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തിൽ തിരിമറി. കോടികൾ കാണ്മാനില്ലന്ന് പ്രാഥമിക അന്വേഷണ ത്തിൽ അറിയുന്നു. തട്ടിപ്പിന് ഇരയായ നിക്ഷേപകർ ബി എസ് എൻ എൽ എഞ്ചി നിയേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സേവ് ഫോറം രൂപീകരിച്ചു പ്രതിഷേധപരിപാടികൾക്ക് തുടക്കം കുറിക്കുന്നു. സംഘം പ്രസിഡന്റ് എ ആർ ഗോപിനാഥൻ, ജീവനക്കാരായ എ ആർ രാജീവ്, സംഘ സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സംഘ ജീവനക്കാരും ഈ തട്ടിപ്പിൽ പങ്കാളികൾ ആണെന്ന് കരുതുന്നു. ജനുവരി 6ന് സി ടി ഒ സ്റ്റാച്യു മുതൽ സൊസൈറ്റി ഓഫീസുവരെ നിക്ഷേപകരുടെ പ്രതിഷേധറാലി സംഘടിപ്പിച്ചിട്ടുണ്ടന്ന് ഫോറം കൺവീനർ എൻ എ എബ്രഹാം, മറ്റു നിക്ഷേപകർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.