(അജിത് കുമാർ. ഡി )
തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ അവസ്ഥയാണിത്. രോഗാവസ്ഥ ആർക്കും വരാം. എപ്പോൾ വേണം എങ്കിലും. പക്ഷെ അതൊരു കുറ്റമോ, കുറവോ, ശാപമോ ആയിആരും കാണരുത്. ജനറൽ ആശുപത്രിയിൽഎത്തുന്ന രോഗികൾക്കും, കൂടെ വരുന്നവർക്കും വെയിൽ ഏൽക്കാതെ നിൽക്കാൻ അവിടെ ഒരിടവും ഇല്ല. കനത്ത ചുട്ടു പൊള്ളുന്നവെയിൽ ഏറ്റു നിന്നെങ്കിൽ മാത്രമേ അവർക്കു ഡോക്ടറെ കണ്ടു പോകാൻ കഴിയുക ഉള്ളു എന്ന അവസ്ഥയാണിന്ന് ഉള്ളത്. അധികൃതരുടെ കനത്ത അനാ സ്ഥ. ഇതിനൊരു പരിഹാരം ഉണ്ടാകണം എന്ന ആവശ്യം ശക്തമായിഉയരുകയാണ്.