തലശേരി: മദ്യലഹരിയില്‍ സഹോദരന്റെ കുത്തേറ്റ യുവാവ് ദാരുണമായി മരിച്ചു. ചിറക്കുനി പാലയാട്ടെ ഡിഫി മുക്കില്‍ ആയിഷാസില്‍ ആഷിഫാ(27)ണ് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ മരിച്ചത്.ശനിയാഴ്ച്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ അനുജനായ അഫ്‌സലാ(24)ണ് സഹോദരനെ വീട്ടില്‍ നിന്നും കുത്തിപരുക്കേല്‍പ്പിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പൊലിസിന്റെ സഹായത്തോടെ ആഷിഫിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്‌സയ്ക്കിടെ മരണമടയുകയായിരുന്നു. ആഷിഫിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.