പത്തനംതിട്ട : മകരവിളക്കിന് മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. രാവിലെ 10.30 ന് അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുക.രണ്ട് സംഘങ്ങളായി ഉച്ചയ്ക്ക് ശേഷമാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുളളല്‍. ആകാശത്ത് വട്ടമിട്ട് പറക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെ ദര്‍ശിച്ച ശേഷമാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ ആരംഭിക്കുന്നത് 200 പേരടങ്ങുന്ന അമ്പലപ്പുഴ സംഘം എരുമേലി കൊച്ചമ്പലത്തില്‍ നിന്നും രാവിലെ 10.30 ന് പേട്ടതുള്ളി ഇറങ്ങും. തുടര്‍ന്ന് വാവരു പള്ളിയെ വലംവെച്ച് വാവരുടെ പ്രതിനിധിയുമായാണ് സംഘം പേട്ടതുള്ളി നീങ്ങുക. ഉച്ചയ്ക്ക് ഒരു മണിയോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ എരുമേലി വലിയമ്പലത്തില്‍ സമാപിക്കും.ഉച്ചകഴിഞ്ഞ് 3 ന് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളും. അമ മ്പലപ്പുഴക്കാര്‍ക്കൊപ്പം വാവരുസ്വാമി പോയി എന്ന വിശ്വാസത്തിൽ വാവരുപ്പള്ളിയില്‍ കയറാതെ മസ്ജിദിനെ വണങ്ങിയാണ് ആലങ്ങാട് സംഘം ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങുന്നത്. ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ 6.30ന് ക്ഷേത്രത്തില്‍ പ്രവേശിക്കും. ആചാര അനുഷ്ഠാനങ്ങളോടെയാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ പേട്ടതുള്ളുന്നത്.