പേട്ട കല്ലും മൂട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ പഞ്ചമി ദേവി പുരസ്ക്കാരം പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കു നൽകും.11,111രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. അശ്വതി മഹോത് സ വത്തിന്റെ ഭാഗമായി 22ന് വൈകുന്നേരം 6.30ക്ക് ക്ഷേത്ര അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ട്രസ്റ്റ് പ്രസിഡന്റ് സി കെ സുരേന്ദ്രന്റെ അധ്യക്ഷൻ ആയിരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ കൈതപ്രത്തിനു പുരസ്‌കാരം കൈമാറും.