ബേപ്പൂര്‍: അനധികൃത വിദേശ മദ്യവില്‍പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോതീശ്വരം വാരിങ്ങല്‍പറമ്ബ് പിണ്ണാണത്ത് വീട്ടില്‍ സുരേഷാണ് (46) ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍, ജങ്കാര്‍, പുലിമുട്ട്, ഗോതീശ്വരം ഭാഗങ്ങളില്‍ വിദേശമദ്യം വില്‍ക്കുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച ജങ്കാര്‍ പരിസരത്ത് വില്‍പനക്ക് ശ്രമിക്കവേ 18 കുപ്പി വിദേശമദ്യം സഹിതം ബേപ്പൂര്‍ എസ്.ഐ ഷുഹൈബ് പ്രതിയെ അറസ്റ്റ് ചെയ്തു. എ.എസ്.ഐ ദീപ്തി ലാല്‍, ലാലു, സി.പി.ഒ അനൂപ്, നിധിന്‍രാജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.