വെഞ്ഞാറമൂട്: യുവാവിനെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂളയം സ്വദേശി ശശി (46)യെയാണ് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം അഞ്ചോടെ വെഞ്ഞാറമൂട്- ആലിയാട് റൂട്ടില്‍ മൂളയം പാലത്തിന് സമീപത്തായി മൃതദേഹം കണ്ടത്തിയത്. ആറ്റില്‍ കുളിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന്, നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കുടുംബമില്ലാത്ത ഇദ്ദേഹം പാലത്തിന്‍റെ അടുത്താണ് താമസിച്ചിരുന്നത്. മദ്യലഹരിയില്‍ കാല്‍തെറ്റി വീണതാവാം എന്നാണ് പൊലീസ് നിഗമനം.