വടക്കാഞ്ചേരി: വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടയില്‍ പുറത്തു നിന്നും എത്തിയ ആളുകള്‍ സംഘര്‍ഷം ഉണ്ടാക്കി.വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ബൈക്കിലെത്തിയ വരവൂര്‍ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് സംഗമത്തിനിടയില്‍ എത്തി വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
2003 ബാച്ചിന്റെ സംഗമം ആയിരുന്നു സ്‌കൂളില്‍ നടന്നത്. സംഗമത്തില്‍ പങ്കെടുത്ത തളി കുണ്ടുപറമ്പില്‍ ഹഖീമിനെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യമായിരുന്നു വന്നവര്‍ക്ക് ഉണ്ടാത്. രണ്ടംഗ സംഘമാണ് ഇവിടേക്ക് എത്തിയത്.വര്‍ഷങ്ങള്‍ക്ക് മുന്നെ ഫുട് മ്പോള്‍ മത്സരം നടന്നിരുന്നു, ഇത് ഇവര്‍ തമ്മില്‍ ശത്രുതയുണ്ടാക്കി. ഇതിന് പകരം ചോദിക്കാനാണ് ഇവിടേക്ക് വന്നത്. സംഗമത്തിനിടെ എത്തിയ ഇവര്‍ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം…
ഹഖീമിന്റെ സുഹൃത്തുക്കളെത്തി ആദ്യം ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു സ്വന്തം വാഹനത്തില്‍ മടങ്ങിയിരുന്ന ഹഖീമിന്റെ വാഹനത്തിനു നേരെ ഇവര്‍ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തില്‍പ്പെട്ടു.