കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വാരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബുള്ളറ്റ് കത്തി നശിച്ചു. മുണ്ടേരി കാനച്ചേരിയിലെ ഷിജുവിന്റെ ബുള്ളറ്റാണ് കത്തി നശിച്ചത്.മേലേ ചൊവ്വ നിന്നും മുണ്ടേരി കാനച്ചേരിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി വാരം പെട്രോള്‍ പമ്പിനടുത്ത് വെച്ച് ബൈക്കിന് തീപിടിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം.നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ് വന്‍ദുരന്തം ഒഴിവായത്. റോയല്‍ എന്‍ഫില്‍ഡാണ് അഗ്‌നിക്ക് ഇരയായത്. ഇഞ്ചിന്‍ഭാഗത്ത് നിന്ന് സ്പാര്‍ക്കായി പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് വാരം പെട്രോള്‍ പമ്പിനടത്ത് റോഡ് സൈഡില്‍ ബൈക്ക് നിര്‍ത്തി ഷിജു ഇറങ്ങിയത്. ഇറങ്ങുമ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു.