ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡ് ഭൂമിയിലെ മറ്റൊരു “നരകം “കൈ -കാലുകൾ ഒടിഞ്ഞു ഓപ്പറേഷന് കാത്തു കിടക്കുന്ന മുപ്പതോളം രോഗികൾക്കു മല -മൂത്ര വിസർജനം നടത്താൻ ഒരു ശുചിമുറി മാത്രം -മറ്റു രണ്ടെണ്ണം പൂട്ടി കിടക്കുന്നു .

(അജിത് കുമാർ. ഡി )

തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡ് ഭൂമിയിലെ മറ്റൊരു നരകം ആയി മാറി തീർന്നിട്ട് ആഴ്ചകൾ ഏറെ. കൈ, കാലുകളിൽ ഉണ്ടാകുന്ന ഒടിവുകൾ, അതുമായി ബന്ധപ്പെട്ടു ശസ്ത്രക്രീയ വേണ്ടവർ എന്നിങ്ങനെ ഉള്ളവരെ യാണ് ഈ വാർഡിൽ പ്രവേശിപ്പിക്കുന്നത്. ശസ്ത്രക്രീയക്ക്‌ ഡേറ്റ് കിട്ടിയവർ ഉൾപ്പെടെ രണ്ടാം വാർഡിൽ ഏകദേശം മുപ്പതോളം രോഗികൾ ഇപ്പോൾ ചികിത്സക്കായി കിടപ്പുണ്ട്. സ്ത്രീകൾ, വൃദ്ധകൾ, അങ്ങിനെ പോകുന്നു രോഗികൾ. ഇത്രയും രോഗികൾ കിടക്കുന്ന ഈ വാർഡിൽ ആകെ മൂന്നുശുചി മുറികൾ ഉണ്ടെങ്കിലും അതിൽ രണ്ടെണ്ണം പൂട്ടി യിട്ടിരിക്കുകയാണ് ആഴ്ച കൾ ആയിട്ട്. ഇത്രയും രോഗികൾക്ക്‌ നിലവിൽഉപയോഗത്തിന് ഒരു ശുചി മുറി മാത്രം. ആർക്കെങ്കിലും മൂത്ര ശങ്ക തോന്നിയാൽ, ഒന്ന് മല വിസർജനം നടത്തണം എന്ന് തോന്നിയാൽ “പെട്ടത് തന്നെ “. കാരണം ഇത്രയും രോഗികളിൽ ആരെങ്കിലും ഒരാൾ മലമൂത്രവിസർജനത്തിനായി ഈ ഒരു ശുചി മുറിയിൽ കേറിയാൽ അവർ ഇറങ്ങുന്നത് വരെ അടുത്തഊഴവും കാത്തു നിൽക്കുന്നവർ “നക്ഷത്രക്കാലിൽ “നിൽക്കേണ്ടി വരുന്ന അതി ഭീകരമായ അവസ്ഥ അനുഭവിക്കേണ്ടിവരും. കൂടാതെ അകത്ത് കേറിയാൽ വാഷ് ബേസിനിലെ പൈപ്പിന്റെ ടാപ്പ് കറുത്ത പ്ലാസ്റ്റർ കൊണ്ടു സീൽ ചെയ്തിരിക്കുകയും ആണ്. വെള്ളത്തിനു oru ബക്കറ്റും അതിനു മുകളിൽ എടുത്തു വച്ചിട്ടുണ്ട്. കാലൊടിഞ്ഞു കിടക്കുന്ന വൃദ്ധക്ക് മലമൂത്ര വിസർജനം നടത്താൻ ഒരു യൂറോപ്പിയൻ ക്ലോസറ്റ് പോലും ഇല്ല. അവർക്കു വേണം എങ്കിൽ “സാദാ “ക്ലോസെറ്റിൽ വേണമെങ്കിൽ “എല്ലാം നടത്താം ” എന്നുള്ള സ്ഥിതി യാണ്. ഇതിനു പുറമെ രോഗിളുടെ കൂട്ടിരിപ്പുകാർക്ക് മല, മൂത്ര വിസർജനമോ, മറ്റു പ്രാഥമിക കാര്യങ്ങൾ ചെയ്യണം എങ്കിൽ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയതിനു ശേഷമേ “എന്തെങ്കിലും ചെയ്യാൻ “പറ്റുകയുള്ളു. രോഗം വരുന്നവരോ, രോഗികളായി സർക്കാർ ആശുപത്രിയിൽ എത്തുന്നവരെ ഒരിക്കലും “തെറ്റ് കാരായി “ഒരിക്കലും കാണരുത്. അവർക്കു വേണ്ടുന്ന സൗകര്യം ഒരുക്കുന്നതിന്റെ ബാ ധ്യത ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വർക്ക്‌ ഉണ്ടെന്നുള്ള കാര്യം ഒരിക്കലും വിസ്മരിക്കരുത്. ബന്ധപ്പെട്ട അധികൃതർ ഇക്കാര്യങ്ങളിൽ സത്വര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ രോഗികളിൽ നിന്നും, പൊതു ജനങ്ങളിൽനിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നുള്ളതിന് സംശയം ഇല്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight + 17 =