പുലര്‍ച്ചെ വീടിന്റെ തിണ്ണയില്‍ കടുവ. കടുവയെ കണ്ട് ഞെട്ടിത്തരിച്ച്‌ ഗൃഹനാഥൻ

പത്തനംതിട്ട: പുലര്‍ച്ചെ വീടിന്റെ തിണ്ണയില്‍ കടുവ. കടുവയെ കണ്ട് ഞെട്ടിത്തരിച്ച്‌ ഗൃഹനാഥന്‍ പേടിച്ചു നിലവിളിച്ചപ്പോള്‍ കടുവ ഓടി കാട്ടിലേക്ക് മറയുകയും ചെയ്തു. കടുവയ്‌ക്കൊപ്പം ഒരു കേഴമാനും ഉണ്ടായിരുന്നു. ഇന്നലെ വെളുപ്പിന് 5.45ന് പടയനിപ്പാറ പാറയ്ക്കല്‍ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെയും ഒപ്പം കേഴമാനിനെയും കാണുന്നത്.പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് സുരേഷ് തിണ്ണയില്‍നിന്നു കടുവയും കേഴയും ഓടിപ്പോകുന്നത് കാണുന്നത്. മുറ്റത്തേക്കു ചാടിയ കടുവ, സുരേഷിന്റ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്തു കൂടി റബര്‍ തോട്ടത്തിലേക്കു ഓടിമറയുകയായിരുന്നു. സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടാണ് രാവിലെ മറ്റുള്ളവര്‍ ഉണരുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 + 1 =