ശബരിമല: മാളികപ്പുറത്തിനു സമീപം കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി.ചെങ്ങന്നൂര്‍ കാരയ്ക്കാട് കണ്ണങ്കര ജങ്ഷനു സമീപം താമസിക്കുന്ന രജീഷാണ് (വാവ-32) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രജീഷ് ഇന്നലെ രാവിലെയാണു മരിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലോടെയാണ് രജീഷ് ചികിത്സ തേടിയിരുന്നത്. ജനുവരി രണ്ടിനാണ് മാളികപ്പുറത്തിന് പിന്നിലായി അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ചെറിയനാട് മൂലികോട് ആറ്റുവാശേരി വടക്കേതില്‍ എ.ആര്‍. ജയകുമാര്‍ (47) കഴിഞ്ഞ ആറിനാണ് മരിച്ചത്. അപകടത്തില്‍ഒരാള്‍കൂടി മരിച്ചതോടെ ലൈസന്‍സിക്കും നടത്തിപ്പുകാരനുമെതിരേ കേസെടുത്തു.