കാസര്‍കോട്: മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് കുടുങ്ങി.മഞ്ചേശ്വരം സിദ്ദീഖ് ശഫീഖ് ഫര്‍ഹാനെ(27) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.പാണ്ഡ്യാലിലെ പള്ളിയില്‍ മരപ്പണിയെടുക്കുന്ന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് പ്രതി മോഷ്ടിച്ചത്. സംശയം തോന്നിയ മൊബൈല്‍ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.