വൈപ്പിന്‍: ഭാര്യാവീട്ടില്‍ കുടുംബ വഴക്കിനിടെ ഇരുന്പുവടികൊണ്ടു തലയ്ക്കടിയേറ്റു യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ ഭാര്യയുടെ പിതാവിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.സൗത്ത് പുതുവൈപ്പ് കുറുപ്പംകടവ് വീട്ടില്‍ ബിബിന്‍ ബാബു (34) ആണ് കൊല്ലപ്പെട്ടത്. എളങ്കുന്നപ്പുഴ കാരോത്ത് സതീശന്‍ (50), മകന്‍ വിഷ്ണു (28) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.