ഓയൂര്‍: മീയണ്ണൂരില്‍ പാറയുമായി വന്ന ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം.വെളിയം ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ ലോറി മീയണ്ണൂര്‍ ജംഗ്ഷനില്‍ വച്ച് നെടുമണ്‍ കാവ് ഭാഗത്തുനിന്ന് അസീസിയ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന കാറിന് മുകളിലേക്കാണ് മറിഞ്ഞത്. ലോറിയില്‍ നിന്ന് പാറ വീണ് കാര്‍ പൂര്‍ണമായും തകര്‍ന്നു.ഓടിക്കൂടിയ നാട്ടുകാര്‍ പണിപ്പെട്ടാണ് കാറിലുള്ളവരെ പുറത്തെടുത്തത്. ഇവരെ നിസാര പരിക്കുകളാേടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.