പറവൂര്‍: നഗരത്തിലെ അമ്മന്‍കോവില്‍ റോഡിലുള്ള ഹോട്ടല്‍ കൂമ്ബാരിയില്‍നിന്നു നഗരസഭ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടികൂടി.ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച പരിശോധനയില്‍ പാചകം ചെയ്‌തതും ചെയ്യാത്തതുമായ പഴകിയ ചിക്കന്‍, ബീഫ്, മീന്‍ എന്നിവ കണ്ടെടുത്തു. ദിവസങ്ങളോളം പഴക്കമുള്ള റൈസ്, വേവിച്ച വിവിധയിനം പച്ചക്കറികള്‍, നിരവധി ദിവസങ്ങളിലായി പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, മറ്റു പഴകിയ ഭക്ഷ്യവസ്‌തുക്കള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടും.
കഴിഞ്ഞ ദിവസം നഗരസഭ ഓഫീസിനു സമീപമുള്ള മജ്‌ലിസ് ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.