തിരുവനന്തപുരം : അറിവിൻ്റെ വെളിച്ചമായി നാൽപ്പത് വർഷം പൂർത്തിയാക്കുന്ന മുട്ടത്തറ മാതൃക സൗജന്യ ട്യൂഷൻ സെൻ്റർ വാർഷികാഘോഷം ശനിയാഴ്ച നടക്കും.രാവിലെ 10ന് പൊന്നറ യു.പി.എസിൽ നടക്കുന്ന ചടങ്ങ് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. തുടർന്ന് നാൽപ്പത് ചിരാതുകളിൽ പ്രമുഖർ ദീപം തെളിയിക്കുന്നത് ആഘോഷത്തിൻ്റെ വിളംബരമാകും.ഇൻ്റർ ട്യൂട്ടോറിയൽ ക്വിസ് ട്രോഫികളും വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും. പ്രിൻസിപ്പാൾ എൻ.കുഞ്ഞുമോൻ അധ്യക്ഷനാകും. കൗൺസിലർ ബി.രാജേന്ദ്രൻ, സെക്രട്ടറി പ്രസാദ് ജി.എസ്, ഹെഡ്മിസ്ട്രസ് സെബു ടീച്ചർ, പി.എസ്.ഗോപകുമാർ ,സനിൽകുമാർ, അനിൽ സംസ്കാര, വടുവൊത്ത് കൃഷ്ണകുമാർ ,ബിമൽ റോയ് എന്നിവർ പങ്കെടുക്കും.വൈകുന്നേരം വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.