കോഴിക്കോട്: പേരാമ്പ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കു ഭക്ഷ്യ വിഷബാധകഴിഞ്ഞ ദിവസം കല്ലോട് സ്വദേശിയുടെ വിവാഹത്തില്‍ പങ്കെടുത്ത മുപ്പതില്‍പരം പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ. ഓഡിറ്റോറിയത്തിലെ കിണറിലെ വെള്ളത്തില്‍നിന്നാണ് വിഷബാധയേറ്റതെന്ന് കരുതുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഓഡിറ്റോറിയവും കിണറും പരിശോധിച്ച് വെള്ളം ശാസ്‌ത്രീയ പരിശോധനക്ക് അയച്ചിരുന്നു. ഇതിനിടയിലാണ് ചൊ, ബുധന്‍ ദിവസങ്ങളിലായി നടന്ന മറ്റൊരു വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് ചികിത്സ തേടിയത്. 16 ഓളം പേര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി