മലയിന്‍കീഴ്: മലയിന്‍കീഴ് കുളക്കോട് ബിവറേജ് ഔട്ട്ലെറ്റിന് മുന്‍വശത്ത് പഴക്കട നടത്തുന്ന എട്ടുരുത്തി ലക്ഷ്മി ഭവനില്‍ ശ്യാമിനെ (27) കാട്ടാക്കട എക്സൈസ് എം.ഡി.എം.എയുമായി പിടികൂടി.കരിമഠം ഭാഗത്തു നിന്ന് എം.ഡി.എം.എ വന്‍ തോതില്‍ എത്തിക്കുന്നതായും കാട്ടാക്കട, മലയിന്‍കീഴ് പ്രദേശങ്ങളില്‍ വില്പന നടത്തുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്യാം അറസ്റ്റിലായത്. കാട്ടാക്കട എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.