ജയ്പുര്‍: ലഹരി മരുന്ന് സംഘം വീടിന് തീവച്ചതിനെ തുടര്‍ന്ന് ഗുരുതര പൊള്ളലേറ്റ കൗമാരക്കാരന്‍ മരിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലെ പിലിബംഗയിലാണ് സംഭവം.17കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബാജ് സിംഗ്(53), മകന്‍ ഷരാജ്(27) എന്നിവരെ പഞ്ചാബിലെ അബോഹറില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് സൂചന. ബാജ് സിംഗും മകനും ലഹരികടത്ത് കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.