പറവൂര്‍: ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട് ആദ്യം ഏഴു പേരാണ് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.ഏഴിക്കര കെടാമംഗലം സ്വദേശികളായ രണ്ട് പേര്‍ ആദ്യം എത്തി. പിന്നീട് മൂന്ന് പേരും, കുറച്ച് കഴിഞ്ഞ് രണ്ടു പേരും കൂടി ചികിത്സക്കായി എത്തി. ഡോക്ടര്‍മാര്‍ രോഗ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ദേശീയപാതയോരത്ത് നഗരസഭ ഓഫീസിന് സമീപമുള്ള അറേബ്യന്‍ മജ്ലിസ് ഹോട്ടലില്‍ നിന്നും തിങ്കളാഴ്ച വൈകീട്ട് കുഴിമന്തി കഴിച്ചവരാണന്ന് വിവരം ലഭിച്ചത്. ഗീതു (23), നവീണ്‍ (21), അതുല്‍ (21), പ്രണവ് (21), ബോബീസ് (22), സാനിയ (16), സാമുവല്‍ (7), പ്രദീഷ് (23), ദീയ (21), ജീന്‍സ് (22), നിഹാല്‍ (22), ആസിഫ് (22), അബ്ദുള്‍ ഫത്താഹ് (22), സഞ്ജയ് മൃതുല്‍ (21), ഫെയ്ക് (20), മുഹമ്മദ് സ്വാലിഹ് (11) എന്നിവരാണ് പറവൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ഉച്ചക്ക് മുമ്പ് ചികിത്സ തേടിയവര്‍.