കോട്ടയം : മുണ്ടക്കയം കേന്ദ്രീകരിച്ച് ലഹരികടത്ത് വ്യാപകം. സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനകച്ചവടം.കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ പ്രദേശമായ മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈലുകള്‍ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയകള്‍ വിലസുന്നത്.എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിയതോതിലാണ് മുണ്ടക്കയത്തേക്ക് എത്തുന്നത്. മേഖലയിലെ ചില സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നതായി വിവരമുണ്ട്. ടൗണിലെ ഇടനാഴികകള്‍ കേന്ദ്രീകരിച്ചാണ് ചെറുകിട കച്ചവടം.മുമ്ബ് പാന്‍മസാലകളും കഞ്ചാവുമായിരുന്നു വില്‍പനയെങ്കില്‍ ആയിരങ്ങള്‍ വിലവരുന്ന എം.ഡി.എം.എയാണ് ന്യൂജെന്‍ വ്യാപാരം. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന്ഹൈറേഞ്ചുവഴിയാണ് മുണ്ടക്കയത്ത് എത്തുന്നത്. ലഹരിയുടെ ഹബ്ബായി പ്രവര്‍ത്തിക്കുന്ന മുണ്ടക്കയത്ത് എത്തിക്കുന്ന കഞ്ചാവ് വിവിധ ജില്ലകളിലേക്ക് കടത്തുകയാണ് പതിവ്.